കുന്ദമംഗലം: മദ്രസ അദ്ധ്യാപകനും കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡന്റുമായ പതിമംഗലം യു.അഷ്റഫ് സഖാഫിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ ബാഖവി മടവൂർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ സൈനുദ്ധീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു. പി.ഷൈപു, എൻ. സുബ്രഹ്മണ്യൻ, ഖാലിദ് കിളിമുണ്ട, കെ.സി.രാജൻ, നൗഷാദ് തെക്കയിൽ, എം.ബാബുമോൻ, വിനോദ് പടനിലം, ഒ.ഉസൈൻ, പി.കേളുക്കുട്ടി, സി.വി.ഷംജിത്ത്, എം.ഹനീഫ സഖാഫി, യു.ഉസ്മാൻ സഖാഫി, മുസ്തഫ മണ്ണത്ത്, എം.ഉസ്മാൻ മുസ്ലിയാർ, കെ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.