കോഴിക്കോട്: കോതി മലിനജല സംസ്കരണ പ്ലാന്റിനെതിരെ സമരം ചെയ്യുന്ന ജനകീയ പ്രതിരോധ സമിതി ഭാരവാഹികളെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെ ജനകീയ പ്രതിരോധ സമിതി കൺവെൻഷൻ പ്രതിഷേധിച്ചു. ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.പി.സിദീഖ്, വി.റാസിക് , എം.പി.സക്കീർ ഹുസൈൻ, എ.ടി.മൊയ്തീൻ കോയ , സി. അബ്ദുറഹിമാൻ , നജാത്ത് അഴിക്കൽ , എൻ.വി.ശംസു, എം.പി.ഷർഷാദ്, ഗഫൂർ അഴിക്കൽ , എം.പി. ഹംസക്കോയ, ഇ.പി.ജാഫർ എന്നിവർ പ്രസംഗിച്ചു.