വീര്യമ്പ്രം: കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ 8, 9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് ഷാജി വീര്യമ്പ്രം ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ കെ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. മാതൃ സമിതി ചെയർപേഴ്സൺ ഷൈമ മുഹമ്മദ്, രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൺവീനർ നാഷാദ്.കെ സ്വാഗതവും ഷൈജു.എം.വി നന്ദിയും പറഞ്ഞു.