കോഴിക്കോട്: മെഡി. കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാസ്പിന് കീഴിൽ ആരോഗ്യമിത്ര തസ്തികയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എ.എൻ.എം, മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ, കാർഡിയോ വാസ്‌കുലർ ടെക്‌നോളജിസ്റ്റ്, അനസ്‌ത്യേഷ്യനിസ്റ്റ് ടെക്നീഷൻ, റെസ്പിറേറ്ററി ടെക്നീഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 31 ന് രാവിലെ 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂന് ഹാജരാകണം.