photo
വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയാ സമ്മേളനം ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: അടച്ചിട്ട കുന്നത്തറ ടെക്സ്റ്റെയിൽസ് സർക്കാർ ഏറ്റെടുത്ത് ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കണമെന്ന് സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൂമുള്ളിയിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.എം.സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.മരക്കാർ, ജില്ലാ ജോ.സെക്രട്ടറി സന്തോഷ്‌ സെബാസ്റ്റ്യൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗഫൂർ രാജധാനി, കെ.എം.റഫീഖ്, ഏരിയ സെക്രട്ടറി പി.ആർ.രഘുത്തമൻ, മനോജ്‌ പനങ്കുറ, പി.പി.വിജയൻ സ്വാഗതസംഘം ചെയർമാൻ ചിറ്റൂർ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന വ്യാപാരികളെ

ആദരിച്ചു. ഭാരവാഹികൾ: പി.ആർ.രഘുത്തമൻ (സെക്രട്ടറി ) , പി.കെ.ഷാജി (പ്രസിഡന്റ് ),

മനോജ്‌ പനങ്കുറ, രാജമല്ലി (ജോ.സെക്രട്ടറിമാർ), പി.പി.വിജയൻ, രഞ്ജിത് കേളി, കെ.ശൈലജ, എ.കെ. സലിം (വൈസ് പ്രസിഡന്റുമാർ), ഷാജി വീര്യമ്പ്രം (ട്രഷറർ).