വടകര: മാർക്കറ്റ് റോഡിലെ പലചരക്ക് വ്യാപാരി രാജന്റെ മരണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് കെ.കെ.രമ എം.എൽ.എ ആവശ്യപ്പെട്ടു. രാത്രി കാലങ്ങളിൽ നഗരത്തിൽ പലവിധ സംഘങ്ങളുടെ അഴിഞ്ഞാട്ടം ശക്തമാണ്. ഇതിന് തടയിടാൻ നഗരം കേന്ദ്രീകരിച്ചുള്ള പൊലീസ് പട്രോളിംഗ് ശക്തമാക്കണം. വടകരയുടെ പല മേഖലകളും രാത്രിയായാൽ ലഹരി മാഫിയയുടെ പിടിയിലാണ്. നഗരം കേന്ദ്രീകരിച്ചുള്ള സി.സി.ടി.വി ക്യാമറകളുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടണെന്നും എം.എൽ.എ ആവശ്യപ്പെട്ടു.