കുറ്റ്യാടി: നിയമവിരുദ്ധ വഴിയോര കച്ചവടവും ലൈസൻസ് ദുരുയോഗം ചെയ്ത് നടത്തുന്ന കച്ചവടങ്ങളും അവസാനിപ്പിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കെ.എച്ച്.ആർ.എ കുറ്റ്യാടി യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കുറ്റ്യാടി വ്യാപാരി ഭവനിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഹുമയൂൺ കബീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബഷീർ ചിക്കീസ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പവിത്രൻ റിപ്പോർട്ടും ട്രഷറർ റാഫി കണ്ടത്തിൽ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നബീസ മുഖ്യാതിഥിയായി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുഹമ്മദ് വടകര, ജില്ലാ ജോയിന്റ് സെക്രട്ടറി സാദിഖ് കൊയിലാണ്ടി, പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് ചന്ദ്രൻ , സെക്രട്ടറി സലാം , വർക്കിംഗ് പ്രസിഡന്റ് സജിത്ത്, നാദാപുരം യൂണിറ്റ് സെക്രട്ടറി ആയിഷ, ജില്ലാ എക്സിക്യുട്ടീവ് അംഗം രജീഷ് അക്ഷയ, കടിയങ്ങാട് യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് അസീസ്, വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഒ.വി.ലത്തീഫ്, ഉബൈദ് വാഴയിൽ എന്നിവർ പ്രസംഗിച്ചു. പവിത്രൻ സ്വാഗതവും യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് സജിത്ത് നന്ദിയും പറഞ്ഞു.