വേളം: പൂളക്കൂൽ കൈരളി കലാ-കായിക വേദിയുടെ 27ാം വാർഷികാഘോഷം ഇന്ന് മുതൽ 31 വരെ വിവിധ പരിപാടികളോടെ നടക്കും. 27ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാസർ നെല്ലോളി രചിച്ച 'ഒരു നാദാപുരത്തുകാരന്റെ ലോക സഞ്ചാരം' ആത്മകഥ പുസ്തകത്തിന്റെ പ്രകാശനം ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും. 28ന് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ്, സാംസ്കാരിക സമ്മേളനം, അനുമോദനങ്ങൾ, ആദരിക്കൽ തുടങ്ങിയ പരിപാടികൾ നടക്കുമെന്ന് സംഘാടകരായ മഠത്തിൽ ശ്രീധരൻ, ടി.കെ.പ്രദീപൻ, വി.പി.ശശി, കെ.പി.സുരേഷ് ബാബു എന്നിവർ പറഞ്ഞു.