1
ജെ.സി.ഐ അവാർഡ് ജേതാവ് മുക്കം സബ് ട്രഷറി ഓഫീസർ ഹക്കീം പാറപ്പുറത്തെ ആദരിക്കുന്നു

കൊടിയത്തൂർ: കോ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ വിവിധ മേഖലയിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് പുറായിൽ പൊന്നാട അണിയിച്ചു. സൊസൈറ്റി പ്രസിഡന്റ്‌ സി.ടി.അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.

കൗമുദി ജബ്ബാർ, ജെ.സി.ഐ അവാർഡ് ജേതാവ് മുക്കം സബ് ട്രഷറി ഓഫീസർ ഹക്കീം പാറപ്പുറം, സാമൂഹ്യപ്രവർത്തകൻ മജീദ് കൊട്ടുപ്പുറം, സംസ്ഥാന സബ്‌ജൂനിയർ ഫുട്ബോൾ താരം ആസിഫ് തൂവാരിക്കൽ, സംരംഭകൻ മജീദ് പൊറ്റമ്മൽ , പാലിയേറ്റീവ് നഴ്സ് സലീജ സി.ടി, സഹകാരി മുജീബ് കണ്ണഞ്ചേരി എന്നിവരെയാണ് ആദരിച്ചത്. ഡയറക്ടർമാരായ കളത്തിൽ മുഹമ്മദ് , ബഷീറുദ്ദീൻ പുതിയോട്ടിൽ, യു.പി.മമ്മദ്, രാജു , ബാലകൃഷ്ണൻ ചെറുകുന്നത്ത് , സബീന ചാലിൽ , മുംതാസ് ബീഗം ,ഷൈലജ പരപ്പിൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ.സുരേന്ദ്രൻ സ്വാഗതവും ഡയറക്ടർ അഷ്റഫ് കൊളക്കാടൻ നന്ദിയും പറഞ്ഞു.