stone
ഒളവണ്ണ ശ്രീ തലപ്പണ വിഷ്ണു ക്ഷേത്രത്തിൽ സഭാഗൃഹം, കാര്യാലയം, ഊട്ടുപുര എന്നിവയടങ്ങുന്ന മന്ദിരത്തിന്റ ശിലാസ്ഥാപനം ഗീതാഞ്ജലി ഓഫ്‌സെറ്റ് പ്രിന്റേഴ്സ് മാനേജിംഗ് പാർട്ണർ എം.വിജയൻ നിർവഹിക്കുന്നു.

ഒളവണ്ണ: ഒളവണ്ണ ശ്രീ തലപ്പണ വിഷ്ണു ക്ഷേത്രത്തിൽ സഭാഗൃഹം, കാര്യാലയം, തന്ത്രിമഠം, ഊട്ടുപുര എന്നിവയടങ്ങുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം തന്ത്രി നാരായണമംഗലത്ത് ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗീതാഞ്ജലി ഓഫ്‌സെറ്റ് പ്രിന്റേഴ്സ് മാനേജിംഗ് പാർട്ണർ വി. എം വിജയൻ നിർവഹിച്ചു.ക്ഷേത്രപരിസരത്ത് ചേർന്ന യോഗത്തിൽ മാതാ അമൃതാനന്ദമയീമഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് എം.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ടി.പ്രകാശൻ സ്വാഗതവും ഇ.വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.