1
ചക്കിട്ടപാറ പഞ്ചായത്തിൽ നടന്ന ഭിന്നശേഷി കലോത്സവം ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്:ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി കലോത്സവം സംഘടിപ്പിച്ചു. ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് കരോൾ, സിനിമാ ഗാനം, ഒപ്പന, നാടോടി നൃത്തം, പ്രച്ഛന്ന വേഷം തുടങ്ങി വൈവിധ്യങ്ങളാർന്ന കലാ പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബിന്ദു വത്സൻ, ഇ.എം.ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ ജിതേഷ് മുതുകാട്, വിനിഷ ദിനേശൻ, വിനീത മനോജ്, എം.എം.പ്രദീപൻ, ആലീസ് മാത്യു, കെ.രേഷ്മ എന്നിവർ പ്രസംഗിച്ചു.