കോഴിക്കോട് : എസ്.എൻ.ഡി.പി യോഗം കോട്ടൂളി സെന്റർ ശാഖ വാർഷിക പൊതുയോഗം നടത്തി. സിറ്റി യൂണിയൻ ചെയർമാൻ വി.പി.അശോകൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ഗിരി പാമ്പനാൽ മുഖ്യപ്രഭാഷണം നടത്തി. കണ്ടിയിൽ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായി പുഷ്പാകരൻ എൻ.വി , കെ.ഷീല , ടി.സരോജിനി, എസ്.കെ.ശ്രീജ, പി.പി.ശിവരാമൻ, കെ. സബീഷ് ,സുബീഷ് എന്നിവർ പ്രസംഗിച്ചു.