kunnamangalam-news
പെരിങ്ങൊളം ഗവ ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പ് കുറ്റിക്കാട്ടൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ തുടങ്ങിയപ്പോൾ

കുന്ദമംഗലം: പെരിങ്ങൊളം ഗവ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് കുറ്റിക്കാട്ടൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലാപഞ്ചായത്ത് മെമ്പർ എം.ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എം ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ കെ.എം. ഉമ്മർ ഷാഫി, പി.ടി.എ പ്രസിഡന്റ് പി.റഷീദ്, എസ്.എം.സി ചെയർമാൻ ശബരീഷ് , മുൻ പി.ടി.എ പ്രസിഡന്റ് ആർ.വി ജാഫർ, കുറ്റിക്കാട്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.കെ. സചിത്രൻ, പ്രധാനദ്ധ്യാപകൻ എം.നാരായണൻ, പെരിങ്ങൊളം ഹയർ സെക്കൻഡറി സ്ക്കൂൾ അദ്ധ്യാപകരായ എൻ.പ്രഭാകരൻ, എ പി.ശ്രീവിദ്യ എന്നിവർ പ്രസംഗിച്ചു. പെരിങ്ങൊളം ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ യു.കെ സ്വാഗതവും പ്രോഗ്രാം ഓഫീസർ രതീഷ്.ആർ നായർ നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ വിളംബര ജാഥയും സംഘടിപ്പിച്ചു.