കോഴിക്കോട്: കേരള വനിതാ കമ്മീഷൻ ജില്ലയിൽ നടത്തിയ അദാലത്തിൽ 15 പരാതികളിൽ തീർപ്പായി. ആറ് പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. ആകെ 47 പരാതികൾ പരിഗണിച്ചതിൽ 26 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് പരാതികളിൽ കൂടുതലും. ഗാർഹിക പീഡന പരാതികളിൽ കൗൺസിലർമാർ ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് കമ്മീഷൻ അദ്ധ്യക്ഷ അഡ്വ പി .സതീദേവി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അഡ്വക്കറ്റുമാരായ റീന, ജെമിനി, കൗൺസിലർമാരായ സി.അവിന, കെ.സുധിന , സുനിഷ, എ.എസ്.ഐ മാരായ മാജി റോസാറിയോ,റീത്ത എന്നിവർ പങ്കെടുത്തു.