വടകര: ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വടകര ബി.ആർ.സി കാർത്തികപ്പള്ളി നോർത്ത് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച "ചങ്ങാതികൂട്ടം" കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.പി. പ്രസീത, ചോമ്പാല എ.ഇ. ഒ എം.ആർ. വിജയൻ , ഇല്ലത്ത് ദാമോദരൻ, ടി.കെ.രാമചന്ദ്രൻ , സി.ടി. കുമാരൻ ,കെ.പി.ഹസൻ , പി.കെ.കുഞ്ഞികണ്ണൻ, പി.ടി.എ പ്രസിഡന്റ് സുജിത്ത് കെ.വി.കെ , പി.കെ.ശ്രീജ, ടി. ഷൈജു എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപരാജ് സമ്മാനം വിതരണം ചെയ്തു.