r
എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശ്രീനാരായണ കാര്യസിദ്ധിപൂജയ്ക്ക് ചെങ്ങന്നൂർ അനന്ദഭദ്രത്ത് രഞ്ജുതന്ത്രികൾ നേതൃത്വം നൽകുന്നു.

കോഴിക്കോട് : പ്രവാചക തുല്യനായ ഋഷിയും യോഗിവര്യനുമായിരുന്നു ശ്രീനാരായണഗുരുദേവനെന്ന്
ചെങ്ങന്നൂർ അനന്ദഭദ്രത്ത് രഞ്ജു തന്ത്രികൾ പറഞ്ഞു.ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ കാര്യസിദ്ധി പൂജയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ ചന്ദ്രൻ പാലത്ത്, കെ.മോഹൻദാസ്, വനിതാസംഘം യൂണിയൻ സെക്രട്ടറി ലീലാ വിമലേശൻ എന്നിവർ പ്രസംഗിച്ചു .
ജനുവരി മുതൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ ശ്രീനാരായണ കാര്യസിദ്ധിപൂജ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചതായി യൂണിയൻ അറിയിച്ചു.