news
ഡോ: കെ.കെ.എൻ.കുറുപ്പ്

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും വൈക്കം സത്യാഗ്രഹ നായകനും മികച്ച സംരംഭകനുമായിരുന്ന ടി.വിചാത്തുക്കുട്ടി നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം ഡോ.കെ.കെ.എൻ.കുറുപ്പിനും മാദ്ധ്യമ പ്രവർത്തകൻ ഹരീഷ് കടയപ്രത്തിനും. 20,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 2ന് രാവിലെ 11 മണിക്ക് കോഴിക്കോട് വളയനാട് ദേവീക്ഷേത്ര ഊട്ടുപുര ഹാളിൽ ചെറുതാഴം ചെരാതുവിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചാത്തുക്കുട്ടി നായർ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.സാമൂതിരി ഗുവായൂരപ്പൻ കോളേജ് മാനേജർ മായാ ഗോവിന്ദിനെ ആദരിക്കും