waste
മാലിന്യ ശേഖരണം

വടകര: നഗരസഭ വാർഡുകളിലെ വാതിൽപ്പടി അജൈവ മാലിന്യ ശേഖരണം ഇനി ഡിജിറ്റലാകും. നഗരസഭയിലെ 18516 വീടുകളിലും 3817 കച്ചവട സ്ഥാപനങ്ങളിലും 1567 ഓഫീസ്, ക്വാട്ടേഴ്സ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യു.ആർ കോഡ് സ്കാൻ ചെയ്താണ് മാലിന്യശേഖരണം നടത്തുക. എല്ലാ മാസവും ഇത് നൽകാത്ത വീടുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും വിശദാംശങ്ങൾ നഗരസഭാ ചെയർപേഴ്സൺ, സെക്രട്ടറി, തിരുവനന്തപുരം ചീഫ് സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളിൽ തത്സമയം കാണാൻ കഴിയും.നഗരസഭയെ സമ്പൂർണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭയിൽ നിന്ന് നൽകുന്ന ആനുകൂല്യങ്ങൾക്കും കുടുംബശ്രീ സഹായങ്ങൾക്കും എല്ലാ മാസവും യൂസർ ഫീ നൽകി മാലിന്യം ഹരിതകർമ സേനയ്ക്ക് കൈമാറുന്നവർക്ക് മുൻഗണന നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ചെയർപേഴ്സൺ കെ. പി.ബിന്ദു പറഞ്ഞു.