mla
പുതുപ്പണം കുനിയിൽ നടപ്പാത കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വടകര: പുതുപ്പണം - വെളുത്ത മല. കുനിയിൽ നടപ്പാത കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 35 വാർഡിലെ നടപ്പാത സി.കെ നാണു മുൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചെലവിലാണ് പണി പൂർത്തീകരിച്ചത്. വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.കെ സിന്ധു, വിജയലക്ഷി, പ്രസാദ് , വ്യാസൻ കുരിയാടി, മുഹമ്മദലി , ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.