കോഴിക്കോട് : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിയമ നിർമ്മാണം വേണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങൾക്കെതിരെ മഹല്ല് തലത്തിൽ ജാഗ്രതാ സമിതികൾ ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ ചരിത്രവും ജീവിതവും പുതുതലമുറയ്ക്ക് പാഠമാകാൻ സ്വാതന്ത്ര്യസമരത്തിന്റെ കൂടുതൽ ഭാഗം പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തണം. എല്ലാ മതക്കാർക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയെ മാനിക്കാൻ എല്ലാവരും തയ്യാറാവണം. മുസ്ലിം ന്യൂനപക്ഷത്തിന് സുരക്ഷ നൽകുന്നതാണ് മതനിരപേക്ഷത. ഇന്ത്യൻ മതനിരപേക്ഷതയെയും അത് ഉയർത്തുന്ന ജീവിത സാഹചര്യങ്ങളെയും റദ്ദ് ചെയ്യാൻ ശ്രമിക്കുന്നവരെ തുറന്ന് കാണിക്കാൻ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.