കുന്ദമംഗലം: കെ.എസ്.ടി.എ ജില്ലാ അദ്ധ്യാപക കലോത്സവം കുന്ദമംഗലം എ.യു.പി സ്കൂളിൽ നടന്നു. സിനിമാ-സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായി. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.എസ്.സ്മിജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീഷ് നാരായണൻ, കെ.ഷാജിമ, ജില്ലാ സെക്രട്ടറി ആർ.എം.രാജൻ, എം.ഷീജ, സ്വാഗത സംഘം വൈസ് ചെയർമാൻ എം.എം.സുധീഷ് കുമാർ, കുന്ദമംഗലം എ.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.പി.നിധീഷ് എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ വി അനിൽകുമാർ സ്വാഗതവും ജനറൽ കൺവീനർ പി.കെ.ജിതേഷ് നന്ദിയും പറഞ്ഞു.