മുക്കം:കാരശ്ശേരി പഞ്ചായത്ത് കുമാരനെല്ലൂർ ഗവ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം "സർഗ വസന്തം" പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത ഉദ്ഘാടനം ചെയ്തു. ശാരീരിക പരിമിതികൾ മറികടന്ന് ഭിന്നശേഷിക്കാർ സർഗവാസനകൾ ആസ്വാദകരുടെ മുമ്പിൽ അവതരിപ്പിച്ചത് ഏവർക്കും ആഹ്ലാദത്തിന് അവസരം നൽകി. പങ്കെടുത്തവർക്ക് പഞ്ചായത്ത് പ്രോത്സാഹന സമ്മാനം നൽകി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ശാന്താദേവി മൂത്തേടത്ത് , ജിജിത സുരേഷ്, പഞ്ചായത്തംഗങ്ങളായ ജംഷിദ് ഒളകര, കുഞ്ഞാലി മമ്പാട്ട്, ഇ പി.അജിത്, റുക്കിയ റഹീം, ഷാഹിന, സുനിത രാജൻ , ഐ.സി. ഡി.എസ് സൂപ്പർവൈസർ വിജില എന്നിവർ പങ്കെടുത്തു.