കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോൽസവത്തോടനുബന്ധിച്ച് സേഫ് ഗാർഡ് എന്റർടൈമെന്റ്‌സിന്റെ കൂട്ടായ്മയിൽ സംഗീത ആൽബം പുറത്തിറക്കി. ചലച്ചിത്രതാരം വിനോദ് കോവൂർ പാടി അഭിനയിച്ച കലോൽസവമേളം എന്ന ആൽബമാണ് യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്. ഗായിക കെ.എസ്.ചിത്രയുടെ യൂട്യൂബ് ചാനൽ വഴി ശനിയാഴ്ച റിലീസ് ചെയ്ത ഗാനത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്ന് നടൻ വിനോദ് കോവൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രകാശ് മാരാർ രചന നിർവഹിച്ച ഗാനത്തിന് സംഗീതം പകർന്നത് തേജ് മെർവിനാണ്. സാദിഖ് നെല്ലിയോട്ടാണ് ആശയസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ ആദ്യ പോസ്റ്റർ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു.