veera

മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എക്സ്റ്റസിപിൽസ് പിടികൂടി. 3.44 ഗ്രാം പിൽസും 5 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്ര പ്രദേശ് സ്വദേശിയായ വീരറെഡ്ഡി (26)നെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മോളി എന്ന പേരിലും അറിയപ്പെടുന്ന ഈ മയക്കുമരുന്ന് 0.5 ഗ്രാം പോലും കൈവശം വെച്ചാൽ 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ഷറഫുദ്ദീൻ, ഇൻസ്‌പെക്ടർ എം.കെ സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ ജി.അനിൽകുമാർ, പി.കെ പ്രഭാകരൻ, ടി.ബി അജീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.കെ ബാലകൃഷ്ണൻ, ശ്രീജാമോൾ, എം അനിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

മാരക മയക്ക്മരുന്നുമായിപിടിയിലായ വീരറെഡ്ഡി