
വൈക്കം. കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ബോർഡിൽ അംഗത്വമെടുത്ത് 2022 മേയ് 31 നു രണ്ടു വർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. അപേക്ഷാ ഫോറം ഇന്നലെ മുതൽ വൈക്കം സബ് ഓഫീസിൽ നിന്ന് വിതരണം ആരംഭിച്ചു. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷ ഫാറങ്ങൾ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വൈക്കം സബ് ഓഫീസിൽ ജനുവരി 15 വരെ സ്വീകരിക്കും.