പാലാ: ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ് കോളേജിൽ തോമസ് ചാഴികാടൻ എം പി നിർവഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം അഞ്ചുകൃഷ്ണ അശോക് മുഖ്യാതിഥിയായിരുന്നു. എയ്ഡ്‌സ്ദിന സന്ദേശം ബി.വി.എം കോളേജ് പ്രിൻസിപ്പൽ ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയും മുഖ്യപ്രഭാഷണം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയയും എയിഡ്‌സ് ദിന പ്രതിജ്ഞ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കീക്കോലിയും നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, പാലാ ഡിവൈ.എസ്.പി എ ജെ തോമസ്, ഹെഡ് ഓഫ് ദി ഡിപ്പാർമെന്റ് സോഷ്യൽ വർക്ക് ഡോ. സിസ്റ്റർ ബിൻസി അറക്കൽ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, വിഹാൻ കോർഡിനേറ്റർ ജിജി തോമസ്, ജില്ലാ എയ്ഡ്‌സ് കണ്ട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, എച്ച് ഡി എഫ് സി സീനിയർ മാനേജർ ശ്രീമോഹൻ, 1റെഡ് റിബൺ ക്ലബ്ബ് പ്രോഗ്രാം ഓഫീസർ സജോ ജോയി എന്നിവർ പ്രസംഗിച്ചു.