ചങ്ങനാശേരി: മാലിന്യം നിറഞ്ഞ് എസ്.വി.ഡി റോഡ്. ചങ്ങനാശേരി പാറേൽ പള്ളിക്ക് സമീപത്തുള്ള പാറക്കുളത്തിന് അടുത്തായാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. ഇത് കാൽനടയാത്രക്കാർക്കും സമീപവാസികൾക്കും ദുരിതം സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി കെട്ടുകളായാണ് മാലിന്യം റോഡരികിൽ തള്ളിയിരിക്കുന്നത്.മലിനജലം റോഡിലേക്ക് പരന്നൊഴുകുന്നതിനും ഇടയാക്കുന്നു. മാലിന്യം നീക്കം ചെയ്യുന്നതിനായി മുൻസിപ്പൽ സെക്രട്ടറിക്കും ആരോഗ്യവിഭാഗത്തിനും പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.