
വൈക്കം. കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വൈക്കം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ എസ്.എസ്.എൽ.സിയോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഈ മാസം 15 മുതൽ ഒരുമാസം നീണ്ടുനിൽക്കുന്ന സൗജന്യ പി എസ് സി പരീക്ഷ പരിശീലനം (ഫുൾടൈം) നടത്തും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 9ന് മുൻപായി വൈക്കം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വൈക്കം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ 048 29-22 3999 എന്ന നമ്പറിലോ ഓഫീസ് സമയത്ത് ബന്ധപ്പെടണം. ആദ്യം രജിസ്റ്റർ ചെയ്ത 30 പേർക്ക് മാത്രമാണ് പ്രവേശനം.