ചങ്ങനാശേരി: ചങ്ങനാശേരി ഗവ. വനിത ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്ക്കാലിക ഒഴിവുണ്ട്. എം.ബി.എ, ബി.ബി.എ, ഡിഗ്രി, ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ 9ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0481 2400500, 8281444863.