
ചങ്ങനാശേരി. ചങ്ങനാശേരി ഗവ.എൽ.പി സ്‌കൂൾ ഹാളിൽ നടന്ന ഹൃദയപൂർവ്വം അമ്മയ്‌ക്കൊപ്പം സ്‌നേഹക്കൂട്ടായ്മ സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഹേമ ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം നഗരസഭാ ചെയർപേഴ്‌സൺ സന്ധ്യാ മനോജും കുഞ്ഞിളം കൈയിൽ സമ്മാനവിതരണം മാദ്ധ്യമ പ്രവർത്തകൻ സണ്ണി ചെറിയാനും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.രാജൻ കെ.നായർ ഗുരുവന്ദനം നടത്തി. പി.ടി.എ അംഗങ്ങളെ സംസ്ഥാന എക്‌സിക്യുട്ടീവ് മെമ്പർ ജോഷിബ ജെയിംസ് ആദരിച്ചു. ഹെഡ്മിസ്ട്രസ് ജെ.ഇ റെജീന സ്വാഗതവും താലൂക്ക് സെക്രട്ടറി യു.ഡി ഉല്ലാസ് നന്ദിയും പറഞ്ഞു.