soil

കോട്ടയം. ഗിരിദീപം കോളേജിന്റെയും പരിസ്ഥിതി സംഘടനയായ ഗ്രീൻലീഫിന്റെയും ആഭിമുഖ്യത്തിൽ ഡിസംബർ 5, ലോക മണ്ണ് ദിനം സ്റ്റോക്‌ഹോം 50, ഒരേയൊരു ഭൂമി എന്നപേരിൽ ആചരിക്കുന്നു. ഇതിനോടാനുബന്ധിച്ചു ഗിരിദീപം സ്കൂൾ, കോളേജുകളിലെ ആയിരം വിദ്യാർത്ഥികളെ അണിനിരത്തി വേൾഡ് ഇല്ലസ്ട്രേഷൻ നടത്തും. രാവിലെ 8:30 മുതൽ ഗ്രീൻലീഫ് 'ദ്രുമ' എന്നപേരിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭൂമിദേവിക്കൊരു ​ഗാനാർച്ചന നടത്തും. 'ദ്രുമ'യുടെ ഔപചാരികമായ ഉദ്ഘാടനം നാദസ്വര സംഗീതജ്ഞൻ തിരുവിഴ ജയശങ്കർ നിർവഹിക്കും. പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഇല്ലസ്ട്രേഷൻ ഫ്ലാഗ്ഓഫ്‌ ചെയ്യും. തുടർന്ന് 10 മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ നാല് സെമിനാർ സെഷനുകൾ നടക്കും.