
ചോറ്റി. എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഒരു വാർഡിൽ ഒരു സംരംഭം എന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയ്ക്ക് തുടക്കമായി. അതിന്റെ ആദ്യ പദ്ധതിയായി 25 വനിതകൾക്ക് തൊഴിൽ കൊടുക്കുന്ന വസ്ത്രഗ്രാമം പദ്ധതിയ്ക്ക് ചോറ്റിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് പദ്ധതിയുടെ സ്വച്ച് ഓൺ നിർവഹിച്ചു. ജനപ്രതിനിധികൾ പങ്കെടുത്തു.