എരുമേലി:ശബരിമല ക്ഷേത്രത്തിലേക്കുള്ള പരമ്പരാഗത കാനന പാത അടച്ചതു വിശ്വാസത്തെ കച്ചവടവത്ക്കരിക്കാനുള്ള ഗൂഢാലോചനയാണെന്നു മലഅരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ.സജീവ് ആരോപിച്ചു. കാനനപാതയിലെ സമയ നിയന്ത്രണത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 18 മലകളെയും 18 പടികളെയും പ്രതിനിധാനം ചെയ്ത് 18 വിളക്കുകൾ തെളിച്ച് സമരപ്രഖ്യാപനം നടത്തി.അഴുതക്കടവിലേക്ക് ഒട്ടേറെപ്പേർ പങ്കെടുത്ത മാർച്ചും സംഘടിപ്പിച്ചു.പ്രഫ. വി.ജി. ഹരീഷ്കുമാർ, എം.ബി. രാജൻ, പ്രഫ. അരുൺനാഥ്, സി.എൻ. മധുസൂദനൻ, ബിന്ദു രാജൻ, കെ.ഡി.രാധാകൃഷ്ണൻ, ഐ.ജി. മോഹനൻ , ഉദയൻ, ഭാസ്കരൻ, കെ.എൻ. പത്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു