കോട്ടയം : ആറ്റിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിച്ച എട്ടാം ക്ലാസുകാരൻ നാടിനും സ്കൂളിനും അഭിമാനമാകുന്നു. കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി അഭിനന്ദ് ഒറ്റയ്ക്കാണ് രക്ഷാപ്രവർത്തനം നടത്തിയത്. വേളൂർ പാറെച്ചാൽ കടവിൽ ചൊവ്വാഴ്ച്ച വൈകുന്നേരം 4.45 നായിരുന്നു സംഭവം. സൈക്കിളിൽ പോവുകയായിരുന്ന ഇല്ലിക്കൽ സെ​ന്റ് ജോൺസ് യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി സുധി ആറ്റിലേക്ക് വീഴുകയായിരുന്നു. ട്യൂഷനു പോവുകയായിരുന്ന അഭിനന്ദ് ഇതുകണ്ട് ഉടൻ വെള്ളത്തിൽ ചാടി സുധിയെ രക്ഷപ്പെടുത്തി. വേളൂർ മാർകാട്ടുമുപ്പതിൽ അനീഷിന്റെയും സ്മിനുവിന്റെയും മകനാണ് അഭിനന്ദ്. സംഭവത്തെപറ്റി പ്രഥമദ്ധ്യാപിക ചോ​ദിച്ചപ്പോൾ അഭിനന്ദ് പറഞ്ഞതിങ്ങനെ, "ഞാൻ മറ്റൊന്നും ആലോചിച്ചില്ല. ജീവൻ രക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യം".