london

പാലാ. ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നഗര സൗന്ദര്യവത്കരണത്തിനും ടൂറിസ്റ്റ് അമിനിറ്റി സെന്ററിനുമായി നഗരഹൃദയത്തിൽ മീനച്ചിലാറിന്റെ തീരത്ത് നിർമ്മിച്ച വിനോദവിശ്രമ കേന്ദ്രം തുറക്കാൻ നഗരസഭയുടെ പച്ചക്കൊടി.

സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. നിർമ്മാണ ഏജൻസിയായ കിറ്റ്‌കോയും പണി ഏറ്റെടുത്ത കോൺട്രക്ടറും തമ്മിൽ തർക്കമുണ്ടാവുകയും വിഷയം കോടതി കയറുകയും ചെയ്തിരുന്നു. തർക്കം പരിഹരിക്കുന്നതിന് നഗരസഭാ ചെയർമാൻ ടൂറിസം വകുപ്പ് അധികൃതരുമായും വകുപ്പു മന്ത്രിയുമായും ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്ന് വൈദ്യുതിക്കും വെള്ളത്തിനും വേണ്ടി നഗരസഭയുടെ എൻ.ഒ.സി ആവശ്യപ്പെട്ട് ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ നഗരസഭയ്ക്ക് കത്ത് നൽകുകയായിരുന്നു .
ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ ഒറ്റക്കെട്ടായി എൻ.ഒ.സി നൽകി. ജില്ലാ വികസന സമിതിയിലും വിഷയം ചർച്ച ചെയ്തിരുന്നു.
5 കോടി മുടക്കി നിർമ്മിച്ച ടൂറിസം കേന്ദ്രം വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇതോടെ ഗ്ലാസ് മേൽക്കൂരയോടു കൂടിയ കോൺഫറൻസ് ഹാളും മറ്റും കാടുപിടിച്ചു. ഈ കേന്ദ്രത്തിന്റെ നടത്തിപ്പ് ആവശ്യപ്പെട്ട് നഗരസഭ ടൂറിസം വകുപ്പിനെ സമീപിച്ചിരുന്നു.

ചെലവ് 5 കോടി .

ജോസ്.കെ.മാണി എം.പി പറയുന്നു.

വകുപ്പുതല തർക്കങ്ങൾ കാരണമാണ് തുടർ നടപടി വൈകിയത്. പ്രശ്നപരിഹാരമായ സ്ഥിതിക്ക് അമിനിറ്റി സെന്റർ ഉടൻ തുറക്കും.