document

പൊൻകുന്നം. സംസ്ഥാന വ്യാപക പണിമുടക്കിന്റെ ഭാഗമായി ആധാരമെഴുത്തുകാർ പൊൻകുന്നം സബ് രജിസ്ട്രാർ ഓഫീസിന് മുൻപിൽ ധർണ നടത്തി. ടെംപ്ലേറ്റ് സംവിധാനം ഉപേക്ഷിക്കുക, ആധാരമെഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രകടനത്തിന് ശേഷം നടത്തിയ ധർണ ക്ഷേമനിധി ബോർഡംഗം എൻ.കെ.സുധാകരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ജി.മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.പി.രവീന്ദ്രൻപിള്ള, ജോളി ജേക്കബ്, ബെന്നി മാത്യു, വി.എസ്.വിനോദ്കുമാർ, കെ.എൻ. മോഹനദാസൻപിള്ള, വി.സി.തോമസ്, കെ.ലാൽ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ഇ.എൻ.ബാബു, ടി.എസ്.ബാബു, ബി.ബൈജു, കെ.കെ.അജയകുമാർ, മാത്യു സെബാസ്റ്റ്യൻ, ജലജ, മേഴ്‌സി മാത്യു എന്നിവർ നേതൃത്വം നൽകി.