കുറവിലങ്ങാട്: എസ് എൻ ഡി പി യോഗം 5353ാം നമ്പർ കുറവിലങ്ങാട് ശാഖയുടെ നേതൃത്വത്തിൽ നടത്തുന്ന ഗുരുദേവ കൃതികളുടെ പഠന ക്ലാസിന്റെ ഉദ്ഘാടനം 4ന് കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ നിർവഹിക്കുമെന്ന് ശാഖ സെക്രട്ടറി കെ.ജി മനോജ് അറിയിച്ചു. കോഴ ശ്രീനാരായണ പ്രാർത്ഥന ഹാളിൽ രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ രാജൻ കപ്പിലാംകൂട്ടം, ശാഖ വൈസ് പ്രസിഡന്റ് കെ.ബി ബൈജു, കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ദേവസ്വം വൈസ് പ്രസിഡന്റ് ഇൻ ചാർജ് പി.എൻ തമ്പി, ശാഖ യൂണിയൻ കമ്മിറ്റി അംഗം സി.ആർ വിശ്വൻ എന്നിവർ പ്രസംഗിക്കും. കെ.എൻ ബാലാജി പഠനക്ലാസ് നയിക്കും. എല്ലാ മാസവും ആദ്യ ഞായറാഴ്ചയും മൂന്നാം ഞായറാഴ്ചയും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ഗുരുദേവ കൃതികളുമായി ബന്ധപ്പെട്ടുള്ള പഠന ക്ലാസ് നടക്കുക. വിവരങ്ങൾക്ക് 9349194693.