
കോട്ടയം. അടുക്കള ബഡ്ജറ്റിന് ആശ്വാസമായി പച്ചക്കറി വില താഴേയ്ക്ക്. അരിയുടെ വിലയിൽ നേരിയ കുറവ് വന്നതിന് പിന്നാലെ പച്ചക്കറി വിലയിലും കുറവുണ്ടായത് വീട്ടമ്മമാർക്ക് ആശ്വാസമായി. പാചക വാതകത്തിന്റെയും അവശ്യസാധനങ്ങളുടെയും വില വർദ്ധന കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിക്കുന്ന സ്ഥിതിയായിരുന്നു. ഒരുമാസം മുൻപ് 60, 80, 100 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്ന ഭൂരിഭാഗം പച്ചക്കറികളുടെയും വില കുത്തനെ കുറഞ്ഞു. 60 രൂപയുണ്ടായിരുന്ന ബീൻസ്, പയർ, വെണ്ടയ്ക്ക എന്നിവയുടെ മൊത്ത വ്യാപാര വില 20 ആയി. ചില്ലറ വിൽപ്പന നിരക്ക് 30 ഉം.
പാവയ്ക്ക, പടവലം, പയർ തുടങ്ങിയവ പ്രാദേശിക വിപണിയിൽ നിന്ന് കൂടുതലായി എത്തിത്തുടങ്ങി. കുറുപ്പന്തറ, മണർകാട്, പാലാ എന്നിവിടങ്ങളിലെ സൊസൈറ്റികളിൽ നിന്നാണ് ഇവ കൂടുതലും എത്തുന്നത്. മറ്റുള്ളവ മൈസൂർ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവരുന്നു.
മൊത്തവ്യാപാര വില.
മുളക് 46, കാരറ്റ് 58, വെണ്ടയ്ക്ക 26, തക്കാളി 28, ബീൻസ് 20, കാബേജ് 28, കാബേജ് റെഡ് 48, പയർ ബി 40, പയർ സി 25, കറിക്കായ 36, പാവയ്ക്ക 44, മുരിങ്ങയ്ക്ക 95, കത്രിക്ക 35, വെള്ളരി 20, പടവലം 30, പച്ചതക്കാളി 24, സവാള 24, മത്തൻ 20, കൂർക്ക 50, ചുരയ്ക്ക 15.
മൊത്തവ്യാപാരിയായ ബിനോയ് പറയുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നു മാത്രമല്ല, പ്രാദേശിക വിപണിയിൽ നിന്നും നല്ല തോതിൽ പച്ചക്കറി എത്താൻ തുടങ്ങിയിട്ടുണ്ട്.