വിജയപുരം: പള്ളം ബ്ലോക്ക് പഞ്ചായത്തും യുവജനക്ഷേമ ബോർഡും സംയുക്തമായി കേരളോത്സവം 3, 4 തീയതികളിൽ നടക്കും. മൂന്നിന് ഫുട്‌ബാൾ, ക്രിക്കറ്റ്, അത്‌ലറ്റിക്‌സ് മത്സരങ്ങൾ കളത്തിപ്പടി ഗിരിദീപം ഇൻസ്റ്റിറ്റിയൂട്ട് ഗ്രൗണ്ടിലും ഷട്ടിൽ മത്സരങ്ങൾ പുതുപ്പള്ളി ഗ്രീൻവാലി ഇൻഡോർ സ്റ്റേഡിയത്തിലും കലാമത്സരങ്ങൾ നാലിന് പുതുപ്പള്ളി അദ്ധ്യപക അർബൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, പുതുപ്പള്ളി പഞ്ചായത്ത് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടക്കും. മൂന്നിന് രാവിലെ 7ന് ഗിരിദീപം ഇൻസ്റ്റിറ്റിയൂഷൻസിന്റെ ഡയറക്ടർ ഫാ.ജസ്റ്റിൻ തോമസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. നാലിന് പുതുപ്പള്ളി അദ്ധ്യാപക അർബൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സമാപനസമ്മേളനം ഉമ്മൻചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.ഡോ.സാബു തോമസ്, സിനിമാ സീരിയൽ സംവിധായകൻ രാജേഷ് കണ്ണങ്കര എന്നിവർ പങ്കെടുക്കും.