പള്ളം: എസ്.എൻ.ഡി.പി യോ​ഗം 28 എ പള്ളം ശാഖയിലെ മാനേജിം​ഗ് കമ്മിറ്റി, പഞ്ചായത്ത് കമ്മിറ്റി, യൂത്ത്മൂവ്മെ​ന്റ്, വനിതാസംഘം, കുമാരീസംഘം, കുടുംബയൂണിറ്റുകൾ, മൈക്രോ എന്നിവയുടെ സംയുക്ത കോൺഫറൻസ് നാളെ രാവിലെ 10ന് ​ഗുരുദേവ ഹാളിൽ നടക്കും. പ്രസിഡന്റ് രാ​ഘവൻ മണലേൽ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2ന് ​ഗുരുദേവ് കുടുംബയൂണിറ്റ് യോ​ഗം പീടികപ്പറമ്പിൽ രമണിക്കുട്ടി പുരുഷോത്തമ​ന്റെ വസതിയിൽ നടക്കും. കൺവീനർ പൊന്നമ്മ സോമൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.എം വിശ്വനാഥൻ, വൈസ് പ്രസിഡ​ന്റ് റ്റി.കെ റെജിമോൻ എന്നിവർ പങ്കെടുക്കും.