ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവം 7ന് ആഘോഷിക്കും. രാവിലെ 8ന് മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി പ്രധാന അടുപ്പിലേക്ക് അഗ്‌നി പകരുന്നതോടെ പൊങ്കാല ആരംഭിക്കും. 9ന് പൊങ്കാല സമർപ്പണം. വൈകിട്ട് 6ന് കാണിക്കമണ്ഡപം ജംഗ്ഷനിൽ നിന്നും നാരങ്ങാവിളക്ക് ഘോഷയാത്ര. ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന ശേഷം കാർത്തിക വിളക്ക് തെളിക്കലും വിശേഷാൽ ദീപാരാധനയും നടക്കും.