വൈക്കം:ഉദയനാപുരം ക്ഷേത്രത്തിലെ ഉത്സവബലി ആരംഭിച്ചു. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു .മേൽശാന്തി ആഴാട് ഉമേഷ് നമ്പൂതിരി, ആഴാട് നാരായണൻ നമ്പൂതിരി, ഏറാഞ്ചേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി, പാറോളി വാസുദേവൻ നമ്പൂതിരി, മേലേടം ബിജു നമ്പൂതിരി, ചെറിയ നാരായണൻ നമ്പൂതിരി എന്നിവർ. സഹകാർമ്മികരായി. ഉത്സവബലിയുടെ പുറത്തേക്ക് എഴുന്നള്ളിപ്പിന് ഗജവീരൻ ചിറക്കടവ് തീരുനീലകണ്ഠൻ തിടമ്പേറ്റി. വിവിധ വാദ്യമേളങ്ങൾ അകമ്പടിയായി. എഴാം ഉത്സവദിനമായ 5നും ഉത്സവബലിയുണ്ട്.
ഉദയനാപുരം ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 5 ന് പാരായണം 8ന് ശ്രീബലി, നാദസ്വരം വൈക്കം സുമോദ്, വൈക്കം ശ്രീനാഥ്, തകിൽ ടി.വി. പുരം മഹേഷ്, തിരുമല ഹരി 9ന് പാരായണം, 11ന് തിരുവാതിരകളി, 12 ന് പ്രസാദമൂട്ട്, മൂവാറ്റുപുഴ നാദബ്രത്തിന്റെ ഭക്തിഗാനസുധ, 6.45 ന് സംഗീതാർച്ചന 7.45 ന് നൃത്തസന്ധ്യ 8.30ന് നൃത്താർച്ചന, 9 ന് വിളക്ക്