കോട്ടയം: കോടിമത സർവീസ് സഹകരണ ബാങ്ക് എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിവിധ വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, സി.ബി.എസ്.ഇ വിദ്യാർത്ഥികളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കാണ് വിദ്യാഭ്യാസ അവാർഡ് നൽകുന്നത്. 2021,22 ലെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഉന്നതവിജയം കരസ്ഥമാക്കിയ ബി.പി.എൽ വിഭാഗത്തിലുള്ള കുട്ടികൾക്ക് മതുമല എം.വി കൃഷ്ണൻ നായർ സ്മാരക സ്‌കോളർഷിപ്പും പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രിയാ ഭവൻ എൻ.ജി നമ്പൂതിരി സ്മാരക എൻഡോവ്‌മെന്റ് നൽകും. അർഹരായ കുട്ടികൾ 12ന് വൈകുന്നേരം 5ന് മുമ്പായി ബാങ്ക് ഓഫീസിൽ അപേക്ഷ നൽകണം. 17ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ അവാർഡുകൾ വിതരണം ചെയ്യും.