media

കൊച്ചി. മീഡിയ അക്കാഡമി സംഘടിപ്പിച്ച മദ്ധ്യമേഖലാതല ക്വിസ് മത്സരത്തിൽ ചങ്ങനാശേരി എസ്.ബി കോളേജിലെ എസ്.ബാനുലാൽ, അനിൽ മാത്യു എന്നിവരടങ്ങിയ ടീം വിജയിച്ചു. തേവര എസ്.എച്ചിലെ എസ്തപ്പാൻ വർഗീസ്, എം.നിഖിൽ സുന്ദർ എന്നിവർ രണ്ടാം സ്ഥാനത്തെത്തി. എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിലെ ബിൻഷ അബൂബക്കർ, ഹെസ്ലിൻ ഇമ്മാനുവേൽ എന്നിവർക്കാണ് മൂന്നാം സ്ഥാനം. ഡിസംബർ 26ന് കണ്ണൂരിലാണ് സംസ്ഥാനതല മത്സരം. വിജയികൾക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും നാലു ടീമുകൾക്ക് 10,000 രൂപ വീതവും ലഭിക്കും.