കോട്ടയം: ശ്വാസകോശ വിദഗ്ധരുടെ ദേശീയ സംഘടനയായ അക്കാദമി ഓഫ് പൾമൊണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ (എ.പി.സി.സി.എം), കോട്ടയം റെസ്പിറേറ്ററി സൊസൈറ്റി (കെ.ആർ.എസ്), കോട്ടയം പ്രസ് ക്ലബ്ബ് എന്നിവ സംയുക്തമായി ശ്വാസകോശ ആരോഗ്യ ദിനം ആചരിച്ചു. തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. എ.പി.സി.സി.എം ദേശിയ പ്രസിഡന്റ് ഡോ.കുരിയൻ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.എസ് പ്രസിഡന്റ് ഡോ.പി.സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.എസ്.ഷാജഹാൻ ,ഡോ.വേണുഗോപാൽ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു. മാധ്യമപ്രവർത്തകർക്കായി ശ്വാസകോശ ആരോഗ്യ പരിശോധന ക്യാമ്പും ശ്വാസകോശ പ്രവർത്തന പരിശോധനയും അവബോധക്ലാസും നടന്നു.