rubber

കോട്ടയം. റബർ വിലസ്ഥിരതാ പദ്ധതിയുടെ തുക വർദ്ധനവ് ഉടൻ നടപ്പാക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. റബർ വിലസ്ഥിരതാ പദ്ധതിക്ക് തുടക്കം കുറിച്ച കേരളാ കോൺഗ്രസ് (എം) പ്രതിസന്ധി ഘട്ടത്തിൽ കർഷകർക്കൊപ്പം നിൽക്കാൻ പ്രതിജ്ഞാബദ്ധമാണ്. കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റുമാരുടേയും നിയോജകമണ്ഡലം പ്രസിഡന്റുമാരുടേയും സംയുക്തയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം.പി, സ്റ്റീഫൻ ജോർജ്, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജോർജ്കുട്ടി അഗസ്തി തുടങ്ങിയവർ സംസാരിച്ചു.