പാലാ: പാലാ ബൈപ്പാസിന്റെ സിവിൽ സ്റ്റേഷൻ ഭാഗത്തെ ടാറിംഗ് നടപടികൾക്ക് ഇന്നലെ തുടക്കമായി. ഇതിന്റെ ഭാഗമായി ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചു. പഴയ റോഡിന്റെ ടാറിംഗ് പൊളിച്ചുനീക്കൽ ആരംഭിച്ചു. ഇത് പൂർത്തിയാക്കിയശേഷം ഏറ്റെടുത്ത സ്ഥലത്തെ ടാറിംഗും ഒരുമിച്ച് പൂർത്തീകരിക്കും. റോഡിൽ തടസമായി നിൽക്കുന്ന വൈദ്യുതി, ടെലിഫോൺ തൂണുകൾ മാറ്റി സ്ഥാപിച്ചു. ഏറ്റെടുത്ത ഭാഗത്തെ ലെവലിംഗ് ജോലികൾ പൂർത്തീകരിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ മാണി സി.കാപ്പൻ എം.എൽ.എ വിലയിരുത്തി. ജൂബിലി തിരുനാളിനും ശബരിമല സീസണും മുന്നോടിയായി പൂർണമായും ഗതാഗതയോഗ്യമാക്കാൻ ലക്ഷ്യമിട്ടാണ് പണികൾ പുരോഗമിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫോട്ടോ അടിക്കുറിപ്പ്
പാലാ ബൈപ്പാസിൽ പൂർത്തീകരണ നടപടികൾ പുരോഗമിക്കുന്നു.