aids

എരുമേലി. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും മുണ്ടക്കയം കെ.വി.എച്ച്.എസ്. സുരക്ഷ പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ഹെൽത്ത് സൂപ്പർവൈസർ എം.വി ജയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സമിതി ചെയർ പേഴ്‌സൺ ലിസി ജിജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നാസർ പനച്ചി എയ്ഡ്‌സ് ദിന സന്ദേശം നൽകി. നസീറ, സുമാദേവി, എസ്. സന്തോഷ്, ലിസിക്കുട്ടി, റോസ്‌ലി ചാക്കോ, ദീപ ജോൺ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജോസ് എൽ. എയ്ഡ്‌സ് ബോധവത്കരണം നടത്തി. കരുതൽ പാലിച്ചാൽ എയ്ഡ്സ് ഒരു പരിധിവരെ പ്രതിരാേധിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.