കോട്ടയം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 15ന് അടയ്ക്കാൻ മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളക്‌ട്രേറ്റിൽ ചേർന്ന ഉപദേശക സമിതിയോഗം തീരുമാനിച്ചു. അടിയന്തരസാഹചര്യം ഉണ്ടായാൽ മോണിറ്ററിംഗ് കമ്മിറ്റി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും ആവശ്യമെങ്കിൽ ഷട്ടറുകൾ ക്രമീകരിക്കാനും യോഗം നിർദേശിച്ചു. ഷട്ടറുകൾ മാർച്ച് 15ന് തുറക്കും. കാർഷിക കലണ്ടർ പ്രകാരം തന്നെ കൃഷി ഇറക്കി മുന്നോട്ടുപോകാൻ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. കൃഷി, ജലസേചന വകുപ്പുകൾ കുറേക്കൂടി ശാസ്ത്രീയമായി ഷട്ടർ ക്രമീകരണം സംബന്ധിച്ച് പഠനം നടത്തണമെന്നും മന്ത്രി നിർദേശിച്ചു.