വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ എഴുന്നള്ളിപ്പുകൾക്ക് ഇന്ന് മുതൽ പ്രൗഢിയേറും. ഓമല്ലൂർ മണികണ്ഠൻ,മലയാലപ്പുഴ രാജൻ, ചിറക്കടവ് തിരുനീലകണ്ഠൻ എന്നീ ഗജവീരന്മാരാണ് പ്രഭാത ശ്രീബലിക്കും വലിയവിളക്കിനും അണിനിരക്കുന്നത്.

ഏഴാം ഉത്സവ ദിവസമായ നാളെ വൈകിട്ട് 4ന് നടക്കുന്ന കാഴ്ചശ്രീബലിയും പ്രധാനമാണ്. വൈക്കം ചന്ദ്രൻമാരാർ, ചോ​റ്റാനിക്കര നന്ദപ്പമാരാർ, ഏലൂർ അരുൺദേവ് വാര്യർ, ഏലൂർ ബിജു, കാവിൽ അജയൻ മാരാർ, ചോ​റ്റാനിക്കര വേണുഗോപാൽ, പള്ളിപ്പുറം ജയൻ, കുമ്മത്ത് രാമൻ കുട്ടി, ഉദയനാപുരം ഷിബു, കലാപീഠം ഷൈമോൻ തുടങ്ങിയ 50ലധികം കലാകാരൻമാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളവും ഉദയനാപുരം കണ്ണൻ, പൂച്ചാക്കൽ ശ്രീനാഥ് തൃപ്പൂണിത്തുറ ശ്രീകുമാർ , ഉദയനാപുരം മഹേശ്, ഉദയനാപുരം സാജൻ തുടങ്ങിയവരുടെ നാദസ്വരവും അജിത് അവതരിപ്പിക്കുന്ന മയൂര നൃത്തവും കാഴ്ചശ്രീബലിക്ക് കൊഴുപ്പേകും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്സവബലിയുടെ സമാപനം നാളെയാണ്. ഉച്ചയ്ക്ക് 1 നാണ് ഉത്സവബലി ദർശനം .


ക്ഷേത്രത്തിൽ ഇന്ന്

രാവിലെ 5ന് പാരായണം, 8 ന് ശ്രീബലി, നാദസ്വരം ഹരിശങ്കർ, തകിൽ ടി.വി പുരം ഉദയൻ, 10ന് പൂന്തോട്ട ശ്രീവല്ലഭ ഭജൻസിന്റെ സംഗീതാർച്ചന, 11ന് തൃപ്പൂണിത്തുറ ജയൻ പൂർണ്ണ തൃയിശം അവതരിപ്പിക്കുന്ന കരൊക്കെ ഭക്തിഗാനാർച്ചന, 12ന് തിരുവാതിരകളി, വൈകിട്ട് 4ന് സുധാ സജിയുടെ ഭജൻസ്, 5ന് കൊതവറ ശ്രേയ അജയുടെ ഓട്ടൻതുള്ളൽ, 6.30ന് ഉദയനാപുരത്തപ്പൻ വേദാന്ത പാഠശാല വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വേദമന്ത്റോചാരണം, 7ന് ഉദയനാപുരം പരാശക്തി മ്യൂസിക് ആൻഡ് ഡാൻസ് അക്കാഡമി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 8.30ന് കോട്ടയം ശാസ്താംകാവ് കലാവേദി അവതരിപ്പിക്കുന്ന ഹരികഥ, 10ന് വലിയവിളക്ക്.